FLASH NEWS

ബംഗാൾ ഗവർണർക്കെതിരെ യുവതിയുടെ വ്യാജ പരാതി : നേരിടാൻ ഉറച്ച് ഗവർണർ

WEB TEAM
May 04,2024 09:34 AM IST

കൊൽക്കത്ത : ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായ്  രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരി.

എന്നാൽ,പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഗവർണർ തിരിച്ചടിച്ചു.

ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിൽ തങ്ങിയ ദിവസം തന്നെ ആരോപണം ഉന്നയിച്ചതിൽ ചില രാഷ്ട്രീയ ഗൂഢാലോചന ന്യായമായും സംശയിക്കപ്പെടുന്നുണ്ട്.ആദ്യം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി മമതാ ബാനർജി, ഒരു ദിവസം കഴിഞ്ഞ് ഗവർണർക്കെതിരെ രൂക്ഷവിമർശനം  നടത്തിയതും സംശയം വർദ്ധിപ്പിക്കുന്നു.വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്, തന്നെ എറിഞ്ഞു വീഴ്ത്താമെന്ന് ആരും കരുതേണ്ടന്നു പ്രതികരിച്ച ഗവർണർ, രാഷ്ട്രീയ ലക്ഷ്യം മുന്നിൽ കണ്ട് തനിക്കതിരെ ഒരു പരാതികൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ആരോപണത്തിനു പിന്നിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണെന്ന് വ്യക്തമാക്കിയ ഗവർണർ,മന്ത്രിയെ സംസ്ഥാനത്തെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കി.

പല വിഷയങ്ങളിലും കർശന നിലപാടെടുത്ത ഗവർണർ, സംസ്ഥാന സർക്കാറിൻ്റെയും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും കണ്ണിലെ കരടായി മാറിയിരുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.